ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല; മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്: ഗവര്‍ണര്‍
By സമകാലികമലയാളം ഡെസ്ക് | Published: 19th February 2023 12:26 PM |
Last Updated: 19th February 2023 12:26 PM | A+A A- |

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
തിരുവനന്തപുരം: ബില്ലുകളില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ചുമാസം മുമ്പാണ് വിശദീകരണം ചോദിച്ചത്. മറുപടി നല്‍കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇതുവരെ തനിക്ക് ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. വിശദീകരണം ലഭിച്ചാല്‍ ബില്ലിന്റെ കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. കെടിയു വിസി നിയമനക്കേസില്‍ കോടതിയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല.
കേസില്‍ ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ല. കോടതി ഉത്തരവ് നടപ്പാക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സിസ തോമസിന്റേത് താല്‍ക്കാലിക നിയമനം മാത്രമാണെന്നും പുതിയ വിസിയെ നിയമിക്കാന്‍ ചട്ടപ്രകാരമുളള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
സിസ തോമസിനെ വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ