ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി; എംബസിയില്‍ പരാതി, അന്വേഷിക്കേണ്ടന്ന് ഫോണ്‍ സന്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 11:51 AM |
Last Updated: 19th February 2023 11:51 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിപ്പിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പൊലീസിലും ബി അശോക് പരാതി നല്‍കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു.
ഇസ്രയേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
കയ്യില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്.
അതേസമയം, ബിജു കുടുംബവുമായി ബന്ധപ്പെട്ടതായി സഹോദരന്‍ പറഞ്ഞു. താന്‍ സുരക്ഷിതാനണെന്നും അന്വേഷിക്കേണ്ടന്നും ബിജു ഭാര്യയോട് പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണെന്നും സഹോദരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക്; നാലു പേര്‍ കരുതല്‍ തടങ്കലില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ