പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെടുത്തു

By സമകാലികമലയാളം ഡെസ്ക്  |   Published: 19th February 2023 09:54 AM  |  

Last Updated: 19th February 2023 09:54 AM  |   A+A-   |  

pampa_

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നു/ ടിവി ദൃശ്യം

 

പത്തനംതിട്ട:  ആറന്മുളയില്‍ പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. 

മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ഇവര്‍ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്. 

സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെടുത്തത്. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. മാരാമണ്‍ കണ്‍വെന്‍ഷനിലെത്തിയ ഇവര്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അന്ന് ഇംഎംഎസിന് പിഴവ് സംഭവിച്ചു; ഇന്ന് 'ബദല്‍രേഖ' നടപ്പാക്കാന്‍ പിണറായിയുടെ ശ്രമം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ