തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് പത്തനാപുരം സ്വദേശി; 28കാരൻ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 06:35 AM  |  

Last Updated: 20th February 2023 09:17 AM  |   A+A-   |  

thenkasi_arrest

അറസ്റ്റിലായ അനീഷ്/ ടെലിവിഷൻ ദൃശ്യം

 

കൊല്ലം; തമിഴ്നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈം​ഗിക അതിക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടിയത്. ഇയാൾ തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. 

വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് റെയിൽവേ ജീവനക്കാരിക്കു നേരെ ലൈം​ഗികാതിക്രമം ഉണ്ടായത്. രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവമുണ്ടാകുന്നത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.  

ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. പെയിന്റിങ് തൊഴിലാളിയാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംശയമുളള നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ജിജോ തില്ലങ്കേരിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ