ഐടി പരിശോധന; ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 07:21 AM  |  

Last Updated: 21st February 2023 07:21 AM  |   A+A-   |  

FAHAD fazil fiyok

ഫഹദ് ഫാസിൽ/ ഫയൽ ചിത്രം

 

കൊച്ചി: നിർമാതാവും നടനുമായ ഫഹദ് ഫാസിലിന്റെ മൊഴി ആദയ നികുതി വകുപ്പ് (ഐടി) രേഖപ്പെടുത്തി. രേഖകളും ശേഖരിച്ചു. മലയാള സിനിമയിലേക്ക് വിദേശ കള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയുടെ ഭാ​ഗമായാണ് ഫഹദിന്റെയും മൊഴി രേഖപ്പെടുത്തിയത്. 

മുൻനിര നടന്മാരുടെയും നിർമാണ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ നേരത്തെ തന്നെ പരിശോധിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് നിർമാതാക്കൾ കൂടിയായ മറ്റ് നായക നടൻമാരുടേയും മൊഴിയെടുക്കൽ ആരംഭിച്ചിരിക്കുന്നത്. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശമനുസരിച്ചാണ് നടപടികൾ. മലയാള സിനിമാ പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും ഐടി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റെയോ?; നടി മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ