ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റെയോ?; നടി മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 06:58 AM  |  

Last Updated: 21st February 2023 06:58 AM  |   A+A-   |  

Actress Manju Warrier witness examination today

ദിലീപ്, മഞ്ജു വാര്യര്‍/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്. 


വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം. 

അതേസമയം, കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു കൊലപാതകം; അന്തിമ വാദം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ