കുട്ടിയെ പട്ടിയെ കൊണ്ട് കടിപ്പിച്ച കേസ്: വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 09:00 PM  |  

Last Updated: 21st February 2023 09:25 PM  |   A+A-   |  

SUJATHA

സുജാത

 

പത്തനംതിട്ട: അടൂര്‍ മാരൂരില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരുപക്ഷത്തിനൊപ്പം ചേര്‍ന്ന് നായകളുമായെത്തി ഇവര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.സൂര്യലാല്‍ കാപ്പാ കേസില്‍ പ്രതിയാണ്.

മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തെരഞ്ഞു വീട്ടിലെത്തിയ അക്രമികള്‍, സുജാതയെ ആക്രമിക്കുകയായിരുന്നു. 

തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. വീട്ടമ്മയെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കതക് പൊളിച്ച് വീട്ടിലെത്തതിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'അത് ആക്‌സിഡന്റ്'; ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ചിട്ടില്ല, പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നെന്ന് ചിന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ