കണ്ണൂര്‍ വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 10:06 AM  |  

Last Updated: 22nd February 2023 10:08 AM  |   A+A-   |  

Two people died after being hit by a train

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടം. മരിച്ച രണ്ടാമൻ ധർമശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍  അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മഞ്ജു വാര്യരുടെ വിസ്താരം തുടരും; ഇന്ന് നടക്കുക പ്രതിഭാഗം ക്രോസ് വിസ്താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ