എറണാകുളം ജനറല്‍ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ ബാത്റൂം ഫിറ്റിങ്സുകൾ മോഷ്ടിച്ചു; പിടിയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 23rd February 2023 08:34 PM  |  

Last Updated: 23rd February 2023 08:34 PM  |   A+A-   |  

arrest

ശിവകുമാര്‍

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. വൈക്കം, തെക്കനട കണ്ടത്തില്‍ ഹൗസിൽ ശിവകുമാര്‍ (47) ആണ് പിടിയിലായത്. പുതിയതായി പണി കഴിപ്പിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വില കൂടിയ പൈപ്പുകളും മറ്റും ആണ് ഇയാൾ മോഷ്ടിച്ചത്. 

പ്രതി എല്ലാ ബാത്‌റൂമുകളിലും കയറി ബാത്‌റൂം ഫിറ്റിങ്സ് അഴിച്ചെടുത്ത ശേഷം അവിടെ ചെറിയ മരക്കുറ്റി കയറ്റി വെച്ച്  വെള്ളം പോകാതെ ബ്ലോക്ക് ചെയ്ത് വച്ചായിരുന്നു മോഷണം. ആശുപത്രി ജീവനക്കാര്‍ ആദ്യം ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെയ്യുന്നതായാണ് വിചാരിച്ചത്.

എന്നാല്‍ എല്ലാ പൈപ്പുകളും  ഈ വിധത്തില്‍ പോകുന്നതായി കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ഇത് നിരീക്ഷിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതി സാധനങ്ങള്‍ മോഷ്ടിക്കുന്നുണ്ടായിരുന്നു. 

എറണാകുളം സെൻട്രൽ പൊലീസാണ് ശിവകുമാറിനെ പിടികൂടിയത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചോദ്യം ചെയ്യലിൽ ലക്ഷങ്ങള്‍ വില വരുന്ന സാമഗ്രികള്‍  പ്രതി മോഷണം ചെയ്‌തായി ഇയാൾ സമ്മതിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ