'ആ പണി മന്ത്രിമാരുടെ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ ഏറ്റെടുക്കരുത്'; ഡിവൈഎഫ്‌ഐയെ വിമര്‍ശിച്ച് എല്‍ജെഡി നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2023 01:02 PM |
Last Updated: 23rd February 2023 01:02 PM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്: വ്യവസായമന്ത്രി പി രാജീവിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതിനെ വിമര്‍ശിച്ച് ഇടതു സഖ്യകക്ഷിയായ എല്‍ജെഡി. മന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസാണെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മന്ത്രിമാര്‍ ഭരണകൂടത്തിന്റെ ഭാഗമാകുമ്പോള്‍ പ്രതിപക്ഷം സമരങ്ങള്‍ ആസൂത്രണം ചെയ്യും. നിയമവിരുദ്ധ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടത് പൊലീസാണ്. ആ പണി മന്ത്രിമാരുടെ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ ഏറ്റെടുക്കരുത്.
ഭരണകക്ഷി യുവജന സംഘടനകള്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ പരാജയമായി പൊതു സമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവ് അടിച്ചവര്‍ക്ക് വേണം. എല്ലാ ദിവസവും ശ്രദ്ധപിടിക്കാന്‍ കറുത്ത തൂവാലയുമായി ഇറങ്ങുന്ന ഏര്‍പ്പാട് യൂത്ത് കോണ്‍ഗ്രസ് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മന്ത്രിമാർക്ക് സംരക്ഷണം നൽകേണ്ടത് പൊലീസാണ്. അവർ ഭരണകൂടത്തിന്റെ ഭാഗമാകുമ്പോൾ പ്രതിപക്ഷം സമരങ്ങൾ ആസൂത്രണം ചെയ്യും. നിയമവിരുദ്ധ സമരങ്ങൾക്കെതിരെ കർശന നടപടിയെടുക്കേണ്ടത് പൊലീസാണ്. ആ പണി മന്ത്രിമാരുടെ പാർട്ടികളുടെ യുവജന സംഘടനകൾ ഏറ്റെടുക്കരുത്. കൊല്ലത്ത് നടന്ന അക്രമങ്ങൾ ന്യായീകരിക്കാൻ പറ്റാത്തതാണ്. ഭരണകക്ഷിയുവജന സംഘടനകൾ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പൊലീസിന്റെ പരാജയമായി പൊതു സമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവ് അടിച്ചവർക്കും വേണം. കരിങ്കൊടി പ്രതിഷേധം പെട്ടെന്നുണ്ടാകുന്ന പ്രതിഷേധമാണ്. സാധാരണയായി ഒറ്റത്തവണ നടത്തുന്ന പ്രതിഷേധം. എന്നാൽ എല്ലാ ദിവസവും ശ്രദ്ധപിടിക്കാൻ ഒരു കറുത്ത തൂവാലയുമായി ഇറങ്ങുന്ന ഏർപാട് യൂത്ത് കോൺഗ്രസും നിറുത്തണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ