ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒളിവിലായിരുന്ന സിപിഎം നേതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്ക് | Published: 24th February 2023 09:27 PM |
Last Updated: 24th February 2023 09:27 PM | A+A A- |

യുവാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയുമായി പൊലീസ്, സ്‌ക്രീന്‍ഷോട്ട്
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്ഷേത്രം ഓഡിറ്റോറിയത്തിലും പുറത്തുമായി കഞ്ഞിക്കുഴി സ്വദേശിയായ വിനീതിനെ മര്‍ദ്ദിച്ച കേസില്‍ അടിമാലി സ്വദേശികളായ സിപിഎം പ്രാദേശിക നേതാവ് സഞ്ജുവും ജസ്റ്റിനുമാണ് പിടിയിലായത്. സഞ്ജു സിപിഎം അടിമാലി സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറിയാണ്.
ശിവരാത്രി ദിവസമാണ് സംഭവം. ഓഡിറ്റോറിയത്തില്‍ വച്ചാണ് വിനീതിനെ സഞ്ജു മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഓഡിറ്റോറിയത്തിന് പുറത്തുവച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിനീതിനെ ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം സഞ്ജു ഒളിവിലായിരുന്നു.
ഇന്ന് വൈകീട്ടോടെ സഞ്ജു സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജസ്റ്റിനെ ഇന്ന് രാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകീട്ട് ഡിവൈഎസ്പി എത്തിയ ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ