വയനാട് വന്യജീവി സങ്കേതത്തിൽ തീപിടുത്തം; നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 07:52 PM  |  

Last Updated: 25th February 2023 07:52 PM  |   A+A-   |  

wayanad

വയനാട് വന്യജീവി സങ്കേതത്തിലുണ്ടായ തീപിടുത്തം/ ടെലിവിഷൻ ദൃശ്യം

 

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. 

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാൽ തീ വളരെ വേ​ഗത്തിൽ പടര്‍ന്നു പിടിക്കുകയായിരുന്നു.  ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. 

ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ഐ. ജോസഫ്, സി.ടി. സൈദലവി, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.എം. ഷിബു, മോഹനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാർഡ് ശശി, ഷാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോ​ഗസ്ഥൻ തമിഴ്നാട്ടിലെ പള്ളിയിൽ; കുടുംബത്തെ ഫോൺ വിളിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ