ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2023 03:20 PM |
Last Updated: 26th February 2023 03:20 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: വരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്യാംജിത്, രാജേഷ്, ശ്യംലാല്‍, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേര്‍ക്ക് 50 ശതമാനത്തില്‍ ഏറെ പൊള്ളല്‍ ഏറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കതിന നിറയക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുപേരുടെയും നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ