യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനശതാബ്ദി ഉൾപ്പടെ മൂന്നു ട്രെയിനുകൾ ഇന്ന് ഇല്ല; പ്രത്യേക സർവീസുമായി കെഎസ്ആർടിസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2023 06:32 AM |
Last Updated: 26th February 2023 06:32 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ നാളെ സർവീസ് നടത്തേണ്ട കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദിയും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 2.50 നുള്ള കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 10.10ന് കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയൊള്ളൂ.
ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആർ ടി സി പ്രത്യേക സർവീസ് ഏർപ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആർ ടി സി അറിയിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കായിരിക്കും സ്പെഷ്യൽ സർവീസ്. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ