ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്
അപകടമുണ്ടാക്കിയ പൊലീസ് ജീപ്പ്/ ടിവി ദൃശ്യം
അപകടമുണ്ടാക്കിയ പൊലീസ് ജീപ്പ്/ ടിവി ദൃശ്യം

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. 

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. 

ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com