സ്വാഗതം 2023 ; പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം, ആഘോഷ തിമിര്‍പ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 06:57 AM  |  

Last Updated: 01st January 2023 07:06 AM  |   A+A-   |  

new_year

സിഡ്‌നിയിലെ പുതുവത്സരാഘോഷം/ ട്വിറ്റര്‍

 

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2023 ആദ്യം പിറന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെയാണ് പുതുവര്‍ഷം പിറന്നത്. 

പിന്നാലെ മിനുട്ടുകളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും പുതുവര്‍ഷം പിറന്നു.  ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് ആണ് 2023 നെ വരവേറ്റ ആദ്യ പ്രധാന നഗരം. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് ഓക്‌ലന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. 

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ആഘോഷാരവങ്ങളോടെ ഓക് ലന്‍ഡില്‍ തടിച്ചുകൂടിയ ജനം പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിജില്‍ ഒരുക്കിയ  വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്‌ട്രേലിയലിലെ  സിഡ്‌നിയും പുതുവര്‍ഷത്തെ എതിരേറ്റു.

കോവിഡ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇന്ത്യ പുതുവത്സരത്തെ വരവേറ്റത്. തലസ്ഥാനമായ ന്യൂഡല്‍ഹിയിലും മറ്റിടങ്ങളിലുമെല്ലാം പുതുവത്സരാഘോഷങ്ങള്‍ നടന്നു. സംസ്ഥാനത്തും അതിവിപുലമായ പുതുവല്‍സരാഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. 

ഫോര്‍ട്ടുകൊച്ചിയിലെ പാപ്പാഞ്ഞി കത്തിക്കല്‍/ ചിത്രം: ടിപി സൂരജ്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

ഫോര്‍ട്ടുകൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞി കത്തിക്കല്‍ ജനങ്ങള്‍ ആഘോഷമാക്കി. കോവളത്ത് ഡിജെ പാര്‍ട്ടി ലഹരിയിലായിരുന്നു പുതുവര്‍ഷാഘോഷം. എല്ലായിടത്തും പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇടുക്കിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ