മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധം; ഫർസീൻ മജീദ് തിരികെ ജോലിയിൽ

2022 ജൂൺ 13നു കണ്ണൂർ– തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴാണ് ഫർസീൻ മജീദും നവീൻ കുമാർ എന്നീ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനു സസ്പെൻഷനിലായ ഫർസീൻ മജീദ് തിരികെ ജോലിയിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് നേതാവായ ഫർസീൻ കണ്ണൂർ മുട്ടന്നൂർ യുപി സ്കൂൾ അധ്യാപകനാണ്. ആറ് മാസത്തിനു ശേഷമാണ് ഫർസീൻ തിരികെ ജോലിയിൽ പ്രവേശിച്ചത്. 

2022 ജൂൺ 13നു കണ്ണൂർ– തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴാണ് ഫർസീൻ മജീദും നവീൻ കുമാർ എന്നീ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇരുവരും യാത്രക്കാരായി വിമാനത്തിൽ കയറിയാണ് പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്. പിന്നാലെയാണ് ഫർസീനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

സംഭവത്തിൽ വധശ്രമ കേസെടുത്ത പൊലീസ് നടപടി വിവാദമായിരുന്നു. ഗൂഢാലോചനയും ഉൾപ്പെടുത്തിയാണ് കേസ്. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പ്രതിഷേധത്തിനു കാരണമായി. എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് പൊലീസിന്റെ കാപ്പ നീക്കം.

അതേ വിമാനത്തിൽ യാത്ര ചെയ്ത ഇപി ജയരാജൻ പ്രതിഷേധക്കാരെ മർദിച്ചു തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മാത്രമാണ് ആദ്യം കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ജയരാജനും മുഖ്യമന്ത്രിയുടെ രണ്ട് ജീവനക്കാരും ചേർന്നു തങ്ങളെ ക്രൂരമായി മർദിച്ചെന്ന് ഇരുവരും പരാതിപ്പെട്ടിട്ടും കേസ് എടുത്തില്ല. 

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥിനെതിരെയും വധ ശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ് എടുത്തു. പ്രതിഷേധക്കാർക്കെതിരെ വിമാനക്കമ്പനി രണ്ട് ആഴ്ചത്തെ വിലക്കേർപ്പെടുത്തിയപ്പോൾ ജയരാജനെതിരെ മൂന്ന് ആഴ്ചത്തെ വിലക്കു വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com