മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടമ്മയുടെ പേരില്‍ വ്യാജ ശബ്ദരേഖ, എഡിറ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളും; മദ്രസ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 07:43 AM  |  

Last Updated: 06th January 2023 07:43 AM  |   A+A-   |  

shafi

മുഹമ്മദ് ഷാഫി

 

തിരുവനന്തപുരം: വ്യാജ ശബ്ദരേഖയുണ്ടാക്കി വീട്ടമ്മയെ അപമാനിച്ച സംഭവത്തില്‍ മദ്രസ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് താഴെ വീട്ടുവിളാകത്തില്‍ മുഹമ്മദ് ഷാഫിയെ (24) പൂവാര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പൂവാര്‍ ജമാഅത്തിലെ മദ്രസ അധ്യാപകനായിരുന്ന ഷാഫി, രണ്ടാം ക്ലാസുകാരന്‍ മദ്രസയില്‍ എത്താത്തതിനെ തുടര്‍ന്നു കുട്ടിയുടെ മാതാവിനെ ഫോണില്‍ വിളിച്ചതാണു തുടക്കം. പരിചയപ്പെട്ട ശേഷം ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. വീട്ടമ്മ മദ്രസയില്‍ പരാതിപ്പെടുകയും ഇയാളെ പിരിച്ചു വിടുകയും ചെയ്തു. 

ഇതില്‍ പ്രകോപിതനായ പ്രതി, മറ്റൊരു സ്ത്രീയുടെ സഹായത്തോടെ  വീട്ടമ്മയുടേതാണെന്ന തരത്തില്‍ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു. വീട്ടമ്മ തന്നെ വിളിച്ചെന്ന തരത്തില്‍ എഡിറ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളും പലര്‍ക്കും അയച്ചു.അന്വേഷണത്തില്‍ ഇവ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 യുവസംവിധായികയുടെ മരണം: ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ