കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 15വരെ അടച്ചിടും; പരീക്ഷകള്‍ക്ക് മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 08:44 PM  |  

Last Updated: 08th January 2023 08:44 PM  |   A+A-   |  

kr_narayanan_institute_strike

വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന്‌

 

കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈമാസം പതിനഞ്ചുവരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ട സ്ഥാപനം നാളെ തുറക്കാനിരിക്കെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചിട്ടത്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. 

വിദ്യാര്‍ത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. ഡയറക്ടര്‍ ശങ്കരനാരായണന്‍ വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതിയധിക്ഷേപം നടത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ല; അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ