മലപ്പുറത്ത് സ്‌കൂള്‍ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 05:38 PM  |  

Last Updated: 11th January 2023 05:38 PM  |   A+A-   |  

accident

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹയാ ഫാത്തിമയാണ് മരിച്ചത്. ബസിന് മുന്നില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഹയ ഫാത്തിമ. 

നിയന്ത്രണംവിട്ട ബസ്, മതിലില്‍ ഇടിച്ച ശേഷം സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. നാല്‍പ്പതോളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാന; നൊമ്പരക്കാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ