പഴകിയ ഇറച്ചിക്ക് പിന്നാലെ പാലും, 100 പഴകിയ കവര്‍ പാല്‍ പിടിച്ചെടുത്തു; കൊച്ചിയില്‍ വ്യാപക പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 09:47 PM  |  

Last Updated: 12th January 2023 09:47 PM  |   A+A-   |  

milk

പ്രതീകാത്മക ചിത്രം

 

കൊച്ചി: കളമശേരിയില്‍ റെയ്ഡില്‍ പഴകിയ കവര്‍ പാല്‍ പിടിച്ചെടുത്തു. കളമശേരി നഗരസഭ നടത്തിയ റെയ്ഡില്‍ 100 കവര്‍ പഴകിയ പാലാണ് പിടിച്ചെടുത്തത്.

കളമശേരിയില്‍ തന്നെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടിച്ചിരുന്നു. കളമശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം പഴകിയ ഇറച്ചി പിടികൂടിയത്. ഇതിന് പിന്നാലെ പഴകിയ കവര്‍ പാല്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കളമശേരി നഗരസഭ പരിധിയില്‍ നിന്ന് തന്നെ 100 കവര്‍ പഴകിയ പാല്‍ പിടിച്ചെടുത്തത്.

ഷാര്‍ജ ഷെയ്ക്ക്, ലെസി എന്നിവ നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടിച്ചെടുത്തത്. ദേശി കുപ്പ, മോമോ സ്ട്രീറ്റ്, ഫലൂ ഡേയ്‌സ്, സര്‍ബത്ത് വാലാ, ഡെയ്‌ലി മീറ്റ് എന്നി കടകള്‍ക്ക് കളമശേരി നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്; ശമ്പള വിതരണത്തിന് 50 കോടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ