കെഎസ്ആര്‍ടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്; ശമ്പള വിതരണത്തിന് 50 കോടി

ജീവനക്കാരുടെ ശമ്പളത്തിന് 50കോടിയും പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 71കോടിയും ഉള്‍പ്പെടെയാണ് 121കോടി രൂപ അനുവദിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്. ജീവനക്കാരുടെ ശമ്പളത്തിന് 50കോടിയും പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 71കോടിയും ഉള്‍പ്പെടെയാണ് 121കോടി രൂപ അനുവദിച്ചിരിക്കുന്നത്. 

വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്രയും തുക നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല.

ഓരോ മാസവും 3.46 കോടി രൂപ വീതം മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ വിരമിച്ച 1757 ജീവനക്കാരില്‍ 1073 പേര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com