വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം നല്‍കാന്‍ വേണ്ടത് 83.1 കോടി രൂപയാണെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. 

ഈ തുക ഒറ്റയടിക്ക് നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഘട്ടംഘട്ടമായേ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കൂ. 

ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com