കടുവാ ഭീതി: തൊണ്ടര്‍നാട് പഞ്ചായത്തിലും മാനന്തവാടിയിലും ഇന്ന് ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 06:53 AM  |  

Last Updated: 13th January 2023 06:53 AM  |   A+A-   |  

harthal

പ്രതീകാത്മക ചിത്രം

 

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

വയനാട് പുതുശേരിയില്‍ ഇന്നലെ രാവിലെ കടുവ ആക്രമിച്ച കര്‍ഷകന്‍ വെള്ളാരംകുന്ന് സ്വദേശി തോമസാണ് വൈകീട്ടോടെ മരിച്ചത്. കൃഷിയിടത്തില്‍ വച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികില്‍സയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. മരിച്ച തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ