മേയാന്‍ വിട്ട പശുക്കിടാവിനെ കൊന്നു; വയനാട്ടില്‍ വീണ്ടും കടുവ?

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം
വയനാട്ടില്‍ പിടികൂടിയ കടുവ/വീഡിയോ സ്‌ക്രീന്‍ഷോട്ട്
വയനാട്ടില്‍ പിടികൂടിയ കടുവ/വീഡിയോ സ്‌ക്രീന്‍ഷോട്ട്

മാനന്തവാടി​: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. മാനന്തവാടി പിലാക്കാവില്‍ വന്യജീവിയുടെ ആക്രമണത്തില്‍ പശു ചത്തു. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ടു വയസ്സുള്ള പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണ് എന്നാണ് സംശയം. രണ്ടു മാസത്തിനിടെ മൂന്നാമത്തെ വളര്‍ത്തു മൃഗത്തെയാണ് ഇവിടെ വന്യജീവി ആക്രമിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ എസ്റ്റേറ്റില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. വനമേഖലയോട് ചേര്‍ന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കടുവാ അക്രമണം നടന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.

മാനന്തവാടി റെയ്ഞ്ചറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നേരത്തെ, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു. ആറ് തവണയാണ് മയക്കുവെടി വെച്ചത്.

മയങ്ങിവീണ കടുവയെ കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ഷകനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com