പൊതുവഴിയിൽ മദ്യപിച്ച് ബഹളം; സിപിഎം നേതാവും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ

എടത്വ  ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു
വി ആർ ജോൺസന്‍, ശരത്  ശശിധരൻ/ചിത്രം; ഫേയ്സ്ബുക്ക്
വി ആർ ജോൺസന്‍, ശരത് ശശിധരൻ/ചിത്രം; ഫേയ്സ്ബുക്ക്

ആലപ്പുഴ; പൊതു വഴിയിൽ  മദ്യപിച്ച് ബഹളം വച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അടക്കം ഏഴ് പേര്‍ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത്  ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരും അറസ്റ്റിലായി. 

എടത്വ  ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടാക്കി. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനേയും ഇവർ വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com