പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 08:04 PM  |  

Last Updated: 18th January 2023 08:04 PM  |   A+A-   |  

praveen_rana-choran

ചോരന്‍ സിനിമയുടെ പോസ്റ്റര്‍

 

തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. 'ചോരന്‍' എന്ന സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്റ് ചെയ്തത്. 

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെവെച്ച് സിനിമ എടുത്തു, ഉന്നത അധികാരികളില്‍ നിന്ന് അനുവാദം വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സ്‌പെന്‍ഷന്‍. നേരത്തെ, തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്ത് പിആര്‍ഒ ആയി ജോലി ചെയ്തിരുന്ന സാന്റോയെ തലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

പ്രവീണ്‍ റാണെയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്  ഉണ്ടായിട്ടും ഇയാളെ നായകനാക്കി എഎസ്‌ഐ സിനിമ സംവിധാനം ചെയ്യുകയായിരുന്നു.
 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 'അടൂര്‍ജി കൂളായി ഒഴിയുക, ഒപ്പം ആത്മസുഹൃത്തിന്റെ മകനെയും കൂടെക്കൂട്ടുക'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ