44 ചാക്ക് പച്ചരി, 26 ചാക്ക് കുത്തരി, പുഴുക്കലരിയും ഗോതമ്പും; അടച്ചിട്ട വീട്ടില്‍നിന്ന് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 09:33 AM  |  

Last Updated: 18th January 2023 09:33 AM  |   A+A-   |  

ration

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ജില്ല സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ മുട്ടത്തുപറമ്പ് റോഡിന് സമീപം അടച്ചിട്ട വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. 

അനധികൃതമായി സൂക്ഷിക്കുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടുന്നതിനായി ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആളൊഴിഞ്ഞ വീടിനുള്ളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളടങ്ങിയ  ചാക്ക് കെട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു. 

പൊലീസിന്റെ സഹായത്തോടെയാണ് വീടിനുള്ളില്‍ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും സ്ഥലത്ത് എത്തിയിരുന്നു. 

റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ നിഷ പി.യു, വിജില കുമാരി, മുനീര്‍, െ്രെഡവര്‍ സുരേഷ്, എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിൻ യാത്രയ്ക്കിടെ എലി കടിച്ചു; യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം, ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ