'ഞാൻ കുട്ടികൾക്കൊപ്പം'; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ ഫഹദ് ഫാസിൽ

എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ്
ഫഹദ് ഫാസിൽ/ ഫയൽ ചിത്രം
ഫഹദ് ഫാസിൽ/ ഫയൽ ചിത്രം

കൊച്ചി; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയതയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനു പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം. 

ചെയർമാൻ രാജിവെച്ചതിനെക്കുറിച്ചു ഫഹദ് പറഞ്ഞു. എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർ മോഹൻ രാജിവച്ചത്. എന്നാൽ ചെയർമാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങൾ കൂടി അം​ഗീകരിക്കണം എന്നാണ് ‌വിദ്യാർത്ഥികളുടെ ആവശ്യം. 

ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു. സിനിമയിലെ പ്രമുഖരിൽ പലരും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയാറായിരുന്നില്ല. അതിനിടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫഹദ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com