കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 02:01 PM  |  

Last Updated: 23rd January 2023 02:11 PM  |   A+A-   |  

cable_coil

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിള്‍ ബൈക്കില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരട് സ്വദേശി അനില്‍ കുമാറിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8: 45 ഓടെയാണ് അപകടമുണ്ടായത്.

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ കേബിള്‍ കുരുങ്ങിയതിന് പിന്നാലെ ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 

എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ക്ക് വിദഗ്ദ ചികിത്സ ആവശ്യമായതിനാല്‍ അനില്‍കുമാറിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍സ്റ്റഗ്രാം വഴി 'സൗഹൃദം'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ