ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ ഇനി സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം

പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താം. ജനുവരി 26 മുതൽ ഈ സൗകര്യം ലഭ്യമാകും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ സാധിക്കുക. 

സമുദായം, യോ​ഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം.  ഇതിന് പി എസ് സി ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും നേരിട്ടുള്ള തിരുത്തൽ സാധ്യമാണ്.

വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോ​ഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം. 

അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഈ അവസരം ഉപയോ​ഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com