ആറ്റുകാൽ പൊങ്കാല; അന്നദാനത്തിനും പാനീയ വിതരണത്തിനും അനുമതി നിർബന്ധം
By സമകാലിക മലയാളം ഡെസ്ക് | Published: 25th January 2023 09:03 PM |
Last Updated: 25th January 2023 09:03 PM | A+A A- |

ആറ്റുകാൽ പൊങ്കാല ,ഫയല്‍ ചിത്രം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളിൽ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിർബന്ധമാക്കി. സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം. ഇല്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അടുത്ത മാസം 27 മുതൽ മാർച്ച് എട്ട് വരെയാണ് ഇത് ബാധകമാകുക.
അതേസമയം, സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം നേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ