മരണകാരണം 'ക്യാപ്ചര്‍ മയോപ്പതി'; തൂങ്ങിക്കിടന്നതിന്റെ ആഘാതം മൂലം പുലിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്ന് ഡോ. അരുണ്‍ സക്കറിയ 

ദീര്‍ഘനേരം തൂങ്ങിക്കിടന്നതിനെത്തുടര്‍ന്ന് പേശികള്‍ക്കുണ്ടാകുന്ന ആഘാതവും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പ്രശ്‌നവുമാണ് മരണത്തിനിടയാക്കിയത്
പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം, ഡോ. അരുണ്‍ സക്കറിയ/ ടിവി ദൃശ്യം
പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം, ഡോ. അരുണ്‍ സക്കറിയ/ ടിവി ദൃശ്യം

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. ക്യാപ്ചര്‍ മയോപ്പതിയാണ് മരണകാരണം. ദീര്‍ഘനേരം വലയില്‍ കുടുങ്ങി തൂങ്ങിക്കിടന്നതിന്റെ ആഘാതം മൂലമാണ് ഹൃദയസ്തംഭനം ഉണ്ടായതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. 

ദീര്‍ഘനേരം തൂങ്ങിക്കിടന്നതിനെത്തുടര്‍ന്ന് പേശികള്‍ക്കുണ്ടാകുന്ന ആഘാതവും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പ്രശ്‌നവുമാണ് മരണത്തിനിടയാക്കിയത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. മൂന്നു മുതല്‍ നാലു വയസ്സുവരെ പ്രായമുള്ള ആണ്‍ പുലിയാണ് ചത്തത്. മുകള്‍നിരയിലെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. പുലിയുടെ വലതുകൈക്ക് പൊട്ടലുണ്ടെന്നും ഡോക്ടര്‍ അരുണ്‍ സക്കറിയ പറഞ്ഞു.

കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് കഴിഞ്ഞ രാത്രി പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലായിരുന്നു പുലി. അഞ്ചു മണിക്കൂറിലേറെ പുലി വലയില്‍ കുടുങ്ങിക്കിടന്നു. മയക്കുവെടി വെച്ച് പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ പുലി ചത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com