ധോണിയേയും അട്ടപ്പാടിയേയും വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം; ഇടുക്കിയില്‍ അരിക്കൊമ്പന്റെ പരാക്രമം

ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
കാട്ടാന കൃഷി നശിപ്പിച്ച നിലയില്‍/ ടിവി ദൃശ്യം
കാട്ടാന കൃഷി നശിപ്പിച്ച നിലയില്‍/ ടിവി ദൃശ്യം

പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകള്‍ നശിപ്പിച്ചു. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടര്‍ത്തിയത്. 

നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്പ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവന്‍ എന്ന കാട്ടുകൊമ്പനെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. 

അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഇടുക്കി 301 കോളനിയില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. കോളനിയിലെ ഷെഡ് തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com