തലസ്ഥാനം കൊച്ചിയാക്കണമെന്ന് ഹൈബി ഈഡന്‍; അപ്രായോഗികമെന്ന് മുഖ്യമന്ത്രി

ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.

അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിര്‍േശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇത് വളരെ വിചിത്രമായ നിര്‍ദേശമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിനുള്ളതുകൊണ്ടാണോ പാര്‍ട്ടി എംപി ഇങ്ങനെ ഒരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അപ്രായോഗികമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ കാരണം ഇവയൊക്കെയാണ്. സംസ്ഥാന രൂപീകരണം മുതല്‍ തന്നെ തിരുവനന്തപുരം തലസ്ഥാനമായി തുടരുകയാണ്. അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി വലിയ മഹാനഗരമാണ്. ഇനിയും വികസിക്കാനുള്ള സ്ഥലപരിമിതി സംബന്്ധിച്ച പ്രശ്‌നങ്ങള്‍ അവിടെയുണ്ട്.  ഒരു കാരണവും ഇല്ലാതെ തലസ്ഥാനം ഒരുനഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയെന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകും. അത്തരത്തിലുള്ള ഒരു സാഹചര്യവും സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല. 

തലസ്ഥാന നഗരമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ തെക്കെ അറ്റത്തായതുകൊണ്ട് പലര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുണ്ട് എന്നതായിരുന്നു ഹൈബി ഈഡന്‍ സ്വകാര്യബില്ലില്‍ ചൂണ്ടിക്കാണിച്ചത്. 

ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com