

തിരുവനന്തപുരം: സിപിഎം സെമിനാറില്‍ ലീഗ് പങ്കെടുക്കുമോ എന്നതില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ് സിപിഎം സെമിനാര്‍.ആരും കാണാത്ത ഒരു ബില്ലിന്റെ പേരില്‍ ഇത്ര ആവേശം വേണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഗവര്‍ണമെന്റ് കാര്യങ്ങള്‍ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ ഞങ്ങള്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഇനി ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പക്ഷേ 90 വരെ ഏക സിവില്‍ കോഡിന് വേണ്ടി പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിയിട്ടുണ്ടെങ്കില്‍ അത് അവരുടെ ജോലിയാണ് പറയേണ്ടത്. ഞങ്ങളുടെ ജോലിയല്ല. അതുകൊണ്ട് സിപിഎം സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നതില്‍ യാതൊരുവിധ ആശങ്കയുമില്ല. അവരുടെ കൂടെ സമരത്തിന് പോയാല്‍ പൗരത്വഭേദഗതിയില്‍ പോയ അനുഭവം പലര്‍ക്കും ഉണ്ടാകും. പലരും കേസില്‍ ഇപ്പോഴും പ്രതികളാണ്. അതുകൊണ്ട് ഈ സെമിനാറിനെ ഞങ്ങള്‍ ഒട്ടും ഗൗരവത്തില്‍ കാണുന്നില്ല'- മുരളീധരന്‍ പറഞ്ഞു.
'വോട്ടുബാങ്ക് രാഷ്ട്രീയം തന്നെയാണ്. കോണ്‍ഗ്രസില്‍ നിന്ന് ലീഗിനെ അടര്‍ത്തിമാറ്റി അതുവഴി ബിജെപിക്ക് നുഴഞ്ഞുകയറാനും അതുവഴി കോണ്‍ഗ്രസിന്റെ തകര്‍ച്ചയുമാണ് സിപിഎം ആഗ്രഹിക്കുന്നത്. മോദിയുടെ ഒരു ആയുധമാണ് കേരളത്തിലെ സിപിഎം.സമസ്തയ്ക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാം. സമസ്ത യുഡിഎഫിന്റെ ഭാഗമല്ല. എന്നാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. സിപിഎം ക്ഷണിച്ചാലും ഞങ്ങള്‍ പങ്കെടുക്കില്ല. കാരണം സെമിനാര്‍ നടത്താന്‍ അവര്‍ക്ക് യാതൊരുവിധ യോഗ്യതയുമില്ല. അല്ലെങ്കില്‍ അവര്‍ ഇഎംഎസിനെ തള്ളിപ്പറയണം. എന്നിട്ട് ക്ഷണിച്ചാല്‍ വേണമെങ്കില്‍ ഞങ്ങള്‍ പോകാം.'- കെ മുരളീധരന്റെ വാക്കുകള്‍
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates