മുതലപ്പൊഴിയില്‍ നിന്ന് മൂന്നാമത്തെ മൃതദേഹവും കിട്ടി; കണ്ടെത്താനുള്ളത് ഒരാളെ കൂടി

പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്.
പുലിമുട്ടില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം/ സ്‌ക്രീന്‍ ഷോട്ട്‌
പുലിമുട്ടില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം/ സ്‌ക്രീന്‍ ഷോട്ട്‌

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ നാലു പേരില്‍ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ആണ് കിട്ടിയത്. വള്ളം മറിഞ്ഞ ഉടനെ തന്നെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇനി കണ്ടെത്താനുള്ളത് റോബിന്‍ എഡ്വിന്‍ എന്ന തൊഴിലാളിയെ ആണ്. ഉച്ചക്ക് സുരേഷിന്റെ മൃതദേഹം കിട്ടിയതിന്റെ സമീപത്ത് നിന്നാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലിമുട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായത്. ഇതില്‍ ഒരാളെ മരിച്ചനിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്.

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിനിടെയാണ് പുലിമുട്ടിന്റെ അടിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുലിമുട്ടിന്റെ അടിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. പുലിമുട്ടിന്റെ അടിയിലായത് കൊണ്ട് മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പരിശ്രമം വേണ്ടിവന്നു. കയറിട്ടും മറ്റുമാണ് മൃതദേഹം പുറത്തെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com