മേപ്പാടി; റോഡിലേക്ക് ഇറങ്ങി ഓടിയ മൂന്നു വയസുകാരിയെ ഓട്ടോ ഇടിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവമുണ്ടായത്. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.
ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടുകയായിരുന്നു. കുട്ടി ഓട്ടോയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്തൂടെ വണ്ടി കയറാത്തത് രക്ഷയായി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരുക്കേറ്റു. പരുക്കേറ്റ ഇരുവരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ വാഗ്നര്‍ മേധാവിയുമായി പുടിന് ചര്‍ച്ച നടത്തി; വെളിപ്പെടുത്തി റഷ്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ