വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; പൊട്ടിക്കരഞ്ഞ് എകെ ആന്റണി, വൈകാരികം ഈ യാത്രയയപ്പ് 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തിയപ്പോള്‍, ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് എകെ ആന്റണി
Published on

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തിയപ്പോള്‍, ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചപ്പോഴാണ് എകെ ആന്റണി എത്തിയത്. 

ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തിയ ആന്റണി, ഏറെനേരം നോക്കിനിന്ന ശേഷം, അടുത്തു നിന്ന മകന്‍ ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ കൂടെയെത്തിയ നേതാക്കള്‍ പാടുപെട്ടു. 

ഉമ്മന്‍ചാണ്ടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോഴും അതിവൈകാരികമയാണ് എകെ ആന്റണി പ്രതികരിച്ചത്. 'എന്റെ വ്യക്തി ജീവിതത്തിലെയും പൊതുജീവിതത്തിലെയും ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് 1962 മുതല്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അദ്ദേഹം. സുഹൃത്തെന്നു പറഞ്ഞാല്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ലായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളുണ്ടായപ്പോഴും ഞങ്ങള്‍ തമ്മില്‍ എല്ലാം പങ്കുവയ്ക്കുമായിരുന്നു, എല്ലാം കാര്യങ്ങളും ഹൃദയം തുറന്നു സംസാരിക്കുമായിരുന്നു. കുറച്ചു നാളായി അദ്ദേഹത്തെ കാണുമ്പോഴൊക്കെ വലിയ വേദനയായിരുന്നു. ആ വേദന ഏറ്റവും വലിയ സ്വകാര്യ ദു:ഖമായി മരണംവരെ എന്നോടൊപ്പമുണ്ടാകും.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com