ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു; ഇന്ധനം മാറ്റാൻ 8 മണിക്കൂർ നീണ്ട ശ്രമം, ഒഴിവായത് വൻ ദുരന്തം 

കാറുമായി കൂട്ടിയിടിച്ച് ഇന്ധനവുമായി വന്ന ലോറി മറിഞ്ഞു
ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊല്ലം: എംസി റോഡില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. വയയ്‌ക്കലിൽ ശനിയാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അ​ഗ്നരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ലോറിയിൽ നിന്നും ഇന്ധനം പൂർണമായും മാറ്റി. 

അപകടത്തിന് പിന്നാലെ രാത്ര പത്ത് മണിയോടെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ നിന്നുള്ള എമര്‍ജന്‍സി റെസ്‌ക്യൂ വാഹനം ഉപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ലോറിയിൽ നിന്നും ഇന്ധനം പൂര്‍ണമായി മാറ്റിയത്.

കാർ വളവു തിരിഞ്ഞെത്തിയപ്പോൾ ലോറി പെട്ടന്ന് ബ്രേക്കിട്ടു നിർത്തുകയായിരുന്നു. തുടർന്നാണ് അപകടമുണ്ടായത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ​ഗുരുതര പരിക്കുകളോടെ കാർ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com