വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്ക്  |   Published: 08th June 2023 08:31 PM  |  

Last Updated: 08th June 2023 08:31 PM  |   A+A-   |  

teacher

ട്യൂഷന്‍ അധ്യാപകന്‍ ബിജു

 

ആലപ്പുഴ: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുന്‍ നിവാസില്‍ ബിജു(60)വിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.
വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു. 

ഇയാള്‍ ട്യൂഷന്‍ എടുക്കാനെത്തിയ ഒരു വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ ആറിനാണ് സംഭവം നടന്നത്. 

വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ അച്ഛന്‍ ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ