എം ഗണേശനെ മാറ്റി; കെ സുഭാഷ് ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി 

അടുത്ത ദിവസങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിക്ക് സാധ്യതയേറി
​ഗണേശൻ/ ഫെയ്സ്ബുക്ക് ചിത്രം
​ഗണേശൻ/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ എം ഗണേശനെ മാറ്റി. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം. പകരം സഹ സെക്രട്ടറിയായിരുന്ന കെ സുഭാഷിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 

ഇതോടെ അടുത്ത ദിവസങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിക്ക് സാധ്യതയേറി. രണ്ടു ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഗണേശനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി സംഘടനാ സെക്രട്ടറിയും ബിജെപി നേതൃത്വവും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

കെ ആര്‍ ഉമാകാന്തന്‍ മാറിയ ശേഷം നാലുവര്‍ഷമായി ബിജെപി സംഘടനാ സെക്രട്ടറിയായിരുന്നു കാസര്‍കോടുകാരനായ ഗണേശന്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ഗണേശനെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനായി ( സംസ്ഥാന കമ്മിറ്റി അംഗം) നിയമിച്ചു. ഇന്നും നാളെയുമായി ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്.

അതില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എത്തുന്നുണ്ട്. യോഗശേഷം ബി എല്‍ സന്തോഷ് ആര്‍എസ്എസ് നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ച കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നിര്‍ണായകമാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com