

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അംഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തിരച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി അയച്ച രാജി കത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു.
മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച വിവരം അറിയിച്ചത്. പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ....എല്ലാത്തിൽ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം ഹരി ഓം..- എന്നാണ് രാമസിംഹൻ കുറിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടത്.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് എതിരെ വിമർശനവും രാമസിംഹൻ നടത്തി. തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈയെ പ്രശംസിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
അയാൾക്ക് ആരെയും ഭയപ്പെടേണ്ട കാരണം അയാൾ അഴിമതിയിൽ പ്രതിയല്ല, നട്ടെല്ലിന്റെ സ്ഥാനത്തു അത് തന്നെയാണ് വാഴപ്പിണ്ടിയല്ല, അയാൾ കുടുംബത്തിന് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്..കണ്ടു പഠിച്ചാൽ പോരാ കാലു തൊട്ട് തൊഴണം നുമ്മക്കടെ നേതാക്കൾ..- എന്നാണ് കുറിച്ചത്. ഇതിന് താഴെയാണ് സുരേന്ദ്രനെ പരിഹസിച്ചുകൊണ്ട് രാമസിംഹൻ കമന്റ് ചെയ്തിരിക്കുന്നത്. നമുക്കും ഇതുപോലൊരു നേതാവിനെ എപ്പോഴാണാവോ കിട്ടുക എന്ന ഒരാളുടെ കമന്റിന് സുരേട്ടൻ ഇല്ലേ എന്നായിരുന്നു മറുപടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates