പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
രാജന്‍
രാജന്‍

പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com