കര്‍ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, മലയാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്  

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു
സിപി ജംസിൽ
സിപി ജംസിൽ
Updated on
1 min read

കോഴിക്കോട്:  കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി  സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. 

ഗുണ്ടല്‍പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഗുണ്ടല്‍പേട്ട് - ബന്ദിപ്പൂര്‍ പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com