നഗരത്തിന് ആശ്വാസം, പാലാരിവട്ടത്ത് പൈപ്പ് പൊട്ടിയത് പരിഹരിച്ചു; വീടുകളില്‍ വെള്ളം എത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 07:41 AM  |  

Last Updated: 01st March 2023 07:41 AM  |   A+A-   |  

pipe

പാലാരിവട്ടത്ത് പൈപ്പ് പൊട്ടിയ പ്രശ്‌നം പരിഹരിച്ച നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

 

കൊച്ചി: ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ലൈനിലെ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതോടെ വീടുകളില്‍ വെള്ളം എത്തി തുടങ്ങി.

ഇന്നലെ ഉച്ചയോടെയാണ് പാലാരിവട്ടം- തമ്മനം റോഡില്‍ പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡിന്റെ പലഭാഗവും തകര്‍ന്നുപോയി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് ജല അതോറിറ്റി ജീവനക്കാര്‍ എത്തി പൈപ്പ് താത്കാലികമായി പൂട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് നിര്‍ത്തുകയായിരുന്നു.

ഇന്ന് ഉച്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് ഇന്ന് പുലര്‍ച്ചയോടെ പൈപ്പിന്റെ പൊട്ടിയ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വീടുകളിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി. ഇത് വിജയകരമായാല്‍ പൂര്‍ണതോതില്‍ ജലവിതരണം നടത്താനാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്, കമ്മീഷന്റെ സൈറ്റില്‍ തത്സമയം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌