മൂന്നാര്‍ യാത്ര ദുരന്തമായി; നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു, യുവാവ് മരിച്ചു

By സമകാലികമലയാളം ഡെസ്ക്  |   Published: 01st March 2023 05:05 PM  |  

Last Updated: 01st March 2023 05:05 PM  |   A+A-   |  

munnar-death

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ സ്വദേശി സെന്‍സ്റ്റെന്‍ വില്‍ഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ മൂന്നാറിലേക്ക് പോയ ശേഷം, ഗ്യാപ് റോഡ്-കാക്കാകട ബൈസണ്‍വാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡില്‍നിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സെന്‍സ്റ്റെന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്‍സ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്-കാക്കാകട റോഡില്‍ ബൈക്ക് അപകടത്തെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരി 14ന് പെരുമണ്ണൂര്‍ സ്വദേശി ഡിയോണ്‍ (22) മരിച്ചിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ വഴിയടച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; യുവാവിന് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ