ഗുരുവായൂര്‍ ആനയോട്ടം: ഗോകുല്‍ ജേതാവ് - വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2023 03:08 PM |
Last Updated: 03rd March 2023 03:20 PM | A+A A- |

ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോകുല്‍ ജേതാവ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായി. ചെന്താമരാക്ഷന്‍, ദേവി, ഗോകുല്‍, കണ്ണന്‍, വിഷ്ണു എന്നീ ആനകളെയാണ് മുന്‍നിരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്.
രവികൃഷ്ണന്‍, ഗോപികണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ കരുതലാനകളായിട്ടുണ്ടായിരുന്നു.
ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്‍ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്‍ക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി.
മണികള്‍ ആനകള്‍ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ
ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി.
ക്ഷേത്ര ഗോപുരത്തില്‍ ആദ്യം ഓടി എത്തിയത് ഗോകുലാണ്.
ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോകുല്‍ ജേതാവ് pic.twitter.com/qtgAEdlGlY
— Samakalika Malayalam (@samakalikam) March 3, 2023
നേരത്തെ വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത 10 ആനകളുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് മുന്‍നിരയില്‍ ഓടുന്നതിനുള്ള ആനകളെ നിശ്ചയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'നന്ദി പഴയിടം സാര്‍, സ്‌നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് വയറും നിറച്ചതിന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ