'രാത്രിയില്‍ കഴിക്കാന്‍ ചോറ് വെച്ചില്ല', വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം; വലിച്ചിഴച്ചു, നിലത്തിട്ട് ചവിട്ടി, കണ്ണില്ലാത്ത ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 02:08 PM  |  

Last Updated: 04th March 2023 02:08 PM  |   A+A-   |  

attack

അമ്മയെ മകന്‍ മര്‍ദ്ദിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

കൊല്ലം: ആയൂരില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. ആയൂര്‍ തേവന്നൂര്‍ സ്വദേശിനി ദേവകിയെയാണ് മകന്‍ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. മകന്‍ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രിയില്‍ കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയില്‍ പറയുന്നത്. ദേവകിയെ മകന്‍ വലിച്ചിഴയ്ക്കുന്നതിന്റേയും നിലത്തിട്ട് ചവിട്ടുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മകന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. ദേവകിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മകന്‍ മനോജിനെ ചടയമംഗലം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുട്ടികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം മാര്‍ച്ച് ഇരുപതാം തീയതി മുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ