കൈക്കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ സഞ്ചരിച്ച ശിക്കാരവള്ളം മറിഞ്ഞു; അഷ്ടമുടി കായലില്‍ അപകടം

By സമകാലികമലയാളം ഡെസ്ക്  |   Published: 04th March 2023 08:44 PM  |  

Last Updated: 04th March 2023 08:44 PM  |   A+A-   |  

boat

അപകടത്തില്‍പ്പെട്ട ബോട്ട്

 

കൊല്ലം: അഷ്ടമുടിക്കായലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  റൂഫ് വര്‍ക്കിന് വിളിച്ചു വരുത്തി; മുറിയില്‍ നഗനയായ സ്ത്രീ, വീഡിയോ പകര്‍ത്തി ഭീഷണി, അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌